ന്യൂഡല്‍ഹി: സണ്ണി ഡിയോളിനെ യുവനടനെന്ന് വിശേഷിപ്പിച്ച കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ ട്രോളി സോഷ്യല്‍ മീഡിയ. അടുത്തിടെയാണ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സണ്ണി ഡിയോള്‍ ബിജെപിയില്‍ ചേര്‍ന്നത്.
1997 ല്‍ ഇറങ്ങിയ ബോര്‍ഡര്‍ എന്ന സിനിമയില്‍ സണ്ണി ഡിയോള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും ദേശീയതയുടേയും ദേശസ്‌നേഹത്തിന്റേയും ഉജ്വലമായ പതിപ്പായിരുന്നു ആ സിനിമയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 1971 ലെ ഇന്ത്യാ-പാക് യുദ്ധം പ്രമേയമാക്കി നിര്‍മിച്ച ചിത്രമായിരുന്നു ബോര്‍ഡര്‍. സണ്ണി ഡിയോളിനെ ബി.ജെ.പിയില്‍ ചേര്‍ക്കുന്ന ചടങ്ങിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
