തെരഞ്ഞെടുപ്പിലെ റെക്കോര്‍ഡ് പോളിംഗിനെക്കുറിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടു തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്ന് മാധ്യമങ്ങളോട് ആക്രോശിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് കണ്ണൂരില്‍നിന്ന് എറണാകുളത്ത് എത്തിയതായിരുന്നു മുഖ്യമന്ത്രി. ഇവിടെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ അദ്ദേഹം ബുധനാഴ്ച രാവിലെ വിമാനത്താവളത്തിലേക്കു പുറപ്പെടുമ്ബോഴാണു മാധ്യമങ്ങള്‍ അദ്ദേഹത്തെ സമീപിച്ചത്. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെക്കുറിച്ചു ചോദിച്ചതോടെ രൂക്ഷമായി ‘മാറി നില്‍ക്ക് അങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ദിവസമായ ചൊവ്വാഴ്ച വരെ മാധ്യമങ്ങളോടും മാധ്യമപ്രവര്‍ത്തകരോടും നല്ല സഹിഷ്ണുത പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള പെരുമാറ്റം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലും അമ്ബരപ്പുളവാക്കുകയാണുണ്ടായത്. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആക്രോശം അന്ന് ഏറെ വിവാദമായിരുന്നു.
