ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചത്: നരേന്ദ്ര മോദി

ദില്ലി: ഞാന്‍ വിദേശയാത്ര നടത്തിയത് കൊണ്ടാണ് രാജ്യത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാലിന്ന് ലോകം ഇന്ത്യക്കൊപ്പം നില്‍ക്കുന്നുവെന്നും വെസ്റ്റ് ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രവര്‍ത്തരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വരാണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ചടങ്ങ് വലിയ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇന്നാ വാരാണാസിയില്‍ മോദിയുടെ റോഡ് ഷോ നടക്കുന്നുണ്ട്. നാളെയും വിപുലമായ പരിപാടികളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് റോഡ് ഷോ നടക്കുന്നത്. ബി എച്ച്‌ യുവില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഏഴ് കിലോമീറ്റര്‍ പിന്നിട്ട് ദശാശ്വമേധ ഘട്ടില്‍ അവസാനിക്കും. കടുത്ത മത്സരം നടക്കുന്ന യുപിയില്‍ വാരാണസിയിലെ റോഡ് ഷോ യിലൂടെ പ്രവര്‍ത്തകരില്‍ ആവേശം നിറയ്ക്കാനാണ് മോദിയുടേയും ബിജെപിയുടെ ശ്രമം.

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകളുടെ തത്സമയ വിവരങ്ങള്‍ക്കായി വണ്‍ ഇന്ത്യയോടൊപ്പം ചേരു..

Leave a Reply

Your email address will not be published. Required fields are marked *