ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; ആറ് ബസുകള്‍ക്കെതിരെ നടപടി

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ചതിന്റെ പഞ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ടൂറിസ്റ്റ് ബസ് പരിശോധന കര്‍ശനമാക്കി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരിലാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ 6 അന്തസംസ്ഥാന ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ കേസെടുത്തു.

സ്റ്റേജ് ക്യാരേജായി യാത്രക്കാരെ കയറ്റിയെന്നാണ് ബസ്സുകാര്‍ക്കെതിരെ ചുമത്തിയ കേസ്. ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളായ മഞ്ചേശ്വരം, പെര്‍ള ചെക്പോസ്റ്റുകളില്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ആര്‍ടിഒ അറിയിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്സുകളുടെ ഓഫീസില്‍ പരിശോധന നടത്താനുള്ള നിര്‍ദേശവും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *