കൊച്ചി: ബിജെപി വോട്ട് കോണ്‍ഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സിപിമ്മിന്റെ ആരോപണം ഫലപ്രഖ്യാപനത്തിന് മുന്‍പുള്ള മുന്‍കൂര്‍ ജാമ്യമെടുപ്പാണെന്ന് സുരേന്ദ്രന് പരിഹസിച്ചു.
കേരളത്തില്‍ സിപിഎം സന്പൂര്‍ണ നാശത്തിലേക്ക് പോകുകയാണ്. ഇതിനു കാരണക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന് പറഞ്ഞു.
