അണ്ണാ സര്‍വകലാശാല വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ഇ., ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളിലേക്കും ഗവേഷണത്തിനുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെക്കൂടാതെ, പ്രവാസികള്‍ക്കും വിദേശികളായ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
ബിരുദകോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടു വര്‍ഷത്തെ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരായിരിക്കണം. ഗവേഷണത്തിന് അപേക്ഷിക്കുന്നവര്‍ക്ക് അതത് വിഷയത്തില്‍ ബിരുദാനന്തരബിരുദം നിര്‍ബന്ധമാണ്.
സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ annauniv.edu വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി – ജൂണ്‍ ഏഴ്.
