ചെറായിയില്‍ മദ്യപിച്ച്‌ യുവതി ഓടിച്ച കാര്‍ ഇടിച്ച്‌ അപകടം ; മൂന്ന് പേര്‍ക്ക് പരുക്ക്

കൊച്ചി: ചെറായിയില്‍ മദ്യലഹരിയിലായിരുന്ന യുവതി ഓടിച്ച കാര്‍ അപകടത്തില്‍പെട്ടു. സംഭവത്തില്‍ പന്ത്രണ്ട് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഡോക്ടറായ സഹോദരന്റെ കാറുമായാണ് ഇടപ്പള്ളി സ്വദേശിനിയായ 24 വയസുകാരിയാണ് മദ്യലഹരിയില്‍ ഡ്രൈവിംഗ് നടത്തിയത്. ഒപ്പം രണ്ടു ആണ്‍സുഹൃത്തുക്കളും ഒരു പെണ്‍സുഹൃത്തും വാഹനത്തിലുണ്ടായിരുന്നു.

എടവനക്കാട് ഇല്ലത്തുപടിക്കടുത്ത് അത്താണിയില്‍ വച്ചായിരുന്നു ആദ്യ അപകടം. അമ്മയേയും മകനെയും ഇടിച്ചൂ വീഴ്ത്തിയ യുവതി യാത്ര തുടര്‍ന്നു. പരുക്കേറ്റ എടവനക്കാട് സ്വദേശിനി യാസിനി (46), മകന്‍ അക്ബര്‍ (12) എന്നിവരെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ ഒച്ചവച്ചിട്ടും കാര്‍ നിര്‍ത്തിയില്ല.

രണ്ടാമത്തെ അപകടം 150 മീറ്റര്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു. കാര്‍ വാച്ചാക്കല്‍ ബസ് സ്റ്റോപ്പില്‍ വച്ച്‌ ഓട്ടോറിക്ഷയുടെ പിന്നിലിടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോ തൊട്ടടുത്ത കടയുടെ ഷട്ടറിലിടിച്ചാണ് നിന്നത്. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ കൊടുങ്ങല്ലൂര്‍ രാമന്‍കുളങ്ങര വിശ്വനാഥനെ (44) എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *