വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു സ്‌ഫോടനം നടന്നത്.
മരിച്ച ഇരുവരും അയല്‍വാസികളാണ്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
