യാത്രക്കാരെ ആകര്‍ഷിക്കാന്‍ 1368 രൂപയ്ക്ക് ഓഫറുമായി ഗോ എയര്‍

ന്യൂഡല്‍ഹി യാത്രക്കാരെ ആകര്‍ഷിക്കാന്‍ വെറും 1368 രൂപയ്ക്ക് വിമാനത്തില്‍ പറക്കാനുള്ള ഓഫറുമായി ഗോ എയര്‍.

ഏപ്രില്‍ 26 മുതല്‍ വിവിധ റൂട്ടുകളിലേക്കായി കൂടുതല്‍ പുതിയ വിമാനങ്ങള്‍ പറത്തുവാനാണ് ഗോ എയറിന്റെ തീരുമാനം. പുതിയ റൂട്ടുകളിലേക്കാണ് ഗോ എയര്‍ കൂടുതല്‍ വിമാനങ്ങള്‍ ഇറക്കുന്നത്.

ഏറ്റവും കുറഞ്ഞ നിരക്കെന്ന ഓഫര്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മാത്രമേ ഉള്ളൂ എന്നാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്. ഫ്‌ളൈസ്മാര്‍ട്ട് എന്ന ഹാഷ്ടാഗില്‍ ഗോ എയര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 31 വരെ വിമാനത്തിന്റെ നിരക്കുകളില്‍ ഇളവ് ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *