തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം ‘ഫാനി ‘ചുഴലിക്കാറ്റായി രൂപപ്പെട്ടതായും 30ന് ആന്ധ്ര -തമിഴ്‌നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനോട് അനുബന്ധിച്ചു കേരളത്തില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കുവാനും 50 കിമി വരെ വേഗത്തില് കാറ്റുവീശുവാന്‍ സാധ്യത ഉണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ ഉടനെ തിരിച്ചെത്തണമെന്നും അറിയിപ്പുണ്ട്. തെക്കുകിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്ന് രൂപംകൊണ്ട ഫാനി ഇന്ന് വൈകിട്ടോടെ ചുഴിക്കാറ്റാകും.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 29, 30 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചു. 30ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് (ശക്തമായ മഴ) എന്നി ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 90-110 കിലോമീറ്റര്‍ വേഗതയിലാകും ഫാനി ആഞ്ഞുവിശുക. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകും.
