കാട്ടാന ഭീഷണിയില്‍ കോന്നി നിവാസികള്‍

അടൂര്‍/കോന്നി: കാട്ടാന ഭീഷണിയില്‍ കോന്നി നിവാസികള്‍, കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങുന്നത് ജില്ലയുടെ മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്‌ത്തുന്നു. ജില്ലയുടെ മലയോര മേഖലകളായ കുളത്തുമണ്ണ്, തണ്ണിത്തോട്, സീതത്തോട് എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷം. അടുത്തിടയായി കുളത്തുമണ്ണില്‍ സ്ഥിരമായി കാട്ടാനക്കൂട്ടം ഇറങ്ങുന്ന സ്ഥിതിയാണ്.

കൂടാതെ കുളത്തുമണ്‍ മഹാദേവര്‍ ക്ഷേത്രത്തിന് സമീപത്തായുള്ള കൈതക്കൃഷി സ്ഥലത്തിനടത്തുകൂടിയാണ് ഇവയെത്തുന്നത്. അഞ്ചാനകളുടെ കൂട്ടമാണ്‌ ഈ ഭാഗത്ത് സ്ഥിരമായി എത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ 60,000മൂട് കൈതച്ചെടികളാണ് ആനക്കൂട്ടം നശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *