എയര്‍ ഇന്ത്യയുടെ 137 വിമാനങ്ങള്‍ ഞായറാഴ്ചയും വൈകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശനിയാഴ്​ചയിലെ സെര്‍വര്‍ തകരാര്‍ പരിഹരിച്ചുവെങ്കിലും വിമാനങ്ങള്‍ ഇന്നും വൈകുമെന്ന് ​ എയര്‍ ഇന്ത്യ. ഏ​കദേശം 137 വിമാനങ്ങള്‍ വൈകുമെന്നാണ്​ റിപ്പോര്‍ട്ട്​. പരമാവധി 197 മിനിട്ട്​ വരെയായിരിക്കും വിമാനങ്ങള്‍ വൈകുക​യെന്നും ​ എയര്‍ ഇന്ത്യ വക്​താവ്​ അറിയിച്ചു.

ശനിയാഴ്​ച പുലര്‍ച്ചെയോടെയാണ്​ എയര്‍ ഇന്ത്യയുടെ സെര്‍വര്‍ തകാരാറിലായത്​. ചെക്ക്​ ഇന്‍ സോഫ്​റ്റവെയറിലെ തകരാര്‍ മൂലം രാവിലെ ഏട്ടര വരെ എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ ആഗോളതലത്തില്‍ തടസപ്പെട്ടിരുന്നു. പിന്നീട്​ സര്‍വീസ്​ പുനഃരാരംഭിച്ചുവെങ്കിലും വിമാനങ്ങള്‍ വൈകുന്നത്​ തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *