നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം – ബഹ്‌റൈന്‍

മനാമ: വിവിധ മേഖലകളില്‍ നിക്ഷേപ സംരംഭകര്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന്​ മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്​ധിച്ച നിലപാടുയര്‍ന്നത്​.
സാമൂഹിക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായവരുടെ സഹായം ഇരട്ടിയാക്കാനും യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍, സാമൂഹിക, ക്ഷേമ കാര്യ മന്ത്രാലയത്തോട്​ അദ്ദേഹം നിര്‍ദേശിച്ചു. റമദാനില്‍ ഭക്ഷ്യ വസ്തുക്കളുടെ വില കൃത്രിമമായി വര്‍ധിപ്പിക്കാതിരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബന്​ധപ്പെട്ട മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ലോക തൊഴിലാളി ദിനമായ മേയ് ഒന്നി​​െന്‍റ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം പ്രകീര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *