സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്ന് കെ മുരളീധരന്‍

കോഴിക്കോട്: സിപിഎമ്മിന് കള്ളവോട്ടിലൂടെ തന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ മാത്രമേ കഴിയൂവെന്നും കള്ളവോട്ട് സിപിഎമ്മിന്റെ ആചാരമെന്ന് കോണ്‍ഗ്രസ് നേതാവും വടകര സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്‍.

വടകരയില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ബൂത്ത് ഏജന്റിനെപോലും ഇരുത്താന്‍ സിപിഎം അനുവദിച്ചില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് ഏജന്റുമാരെ കഴിഞ്ഞ തവണ ബൂത്ത് ഏജന്റ് ഇല്ലാതിരുന്ന സ്ഥലങ്ങളില്‍ നിയമച്ചതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വോട്ടെടുപ്പ് ദിവസം തന്നെ തടഞ്ഞതെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *