ദേശിയപാതാ വികസനം; ശ്രീധരന്‍പിള്ളയെ തള്ളി അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: ദേശിയപാതാ വികസനം സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

കേരളത്തില്‍ ദേശിയ പാതാ വികസനത്തിന് മുന്‍ഗണന നല്‍കണമെന്ന ആവശ്യമുന്നയിച്ച്‌ കണ്ണന്താനം കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയ്ക്ക് കത്ത് അയച്ചു. പാതയുടെ നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന ശ്രീധര്‍പിള്ളയുടെ നിലപാട് വിവാദമായ സാഹചര്യത്തിലാണ് എതിര്‍പ്പ് രേഖപ്പെടുത്തി കണ്ണന്താനം രംഗത്തെത്തിയത്.

കാസര്‍ഗോഡ് മുതല്‍ പാറശാല വരെയുള്ള ദേശിയ പാതാ വികസനത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം നിധിന്‍ ഗഡ്കരിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.നേരത്തെ ശ്രീധരന്‍പിള്ളയുടെ ആവിശ്യത്തെ തുടര്‍ന്ന് കേരളത്തിലെ ദേശിയപാതാ വികസനം നിര്‍ത്തി വെച്ച കേന്ദ്ര സര്‍ക്കാര്‍ പ്രയോര്‍ട്ടി രണ്ടിലേയ്ക്ക് കേരളത്തെ മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *