ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ വലിയ സാമ്ബത്തിക ശക്തിയാക്കുമെന്ന് രാജ്നാഥ് സിങ്. രാജ്യത്തെ ജനങ്ങളില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വലിയ വിശ്വാസമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഒരാള്‍ പോലും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
