അടുത്ത സീസണിലും ചെല്‍സിയില്‍ തന്നെ തുടരും- ലോഫ്റ്റസ് ചീക്ക്

അടുത്ത സീസണിലും താന്‍ ചെല്‍സിയില്‍ തന്നെ ഉണ്ടാവുമെന്ന് യുവ താരം റൂബന്‍ ലോഫ്റ്റസ് ചീക്ക്. 23 വയസുകാരനായ താരം ചെല്‍സി വിട്ടേക്കും എന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നു. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ചെല്‍സിയില്‍ നിന്ന് മാറേണ്ട സാഹചര്യം ഇല്ലെന്ന് താരം വ്യക്തമാക്കി.

നിലവിലെ കരാറില്‍ 2021 വരെ കാലാവധിയുള്ള താരം ഈ സീസണില്‍ ചെല്‍സി ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പിച്ചിരുന്നു. സീസണിന്റെ തുടക്കത്തില്‍ സാരി പുറത്ത് തിരുത്തിയ താരം പക്ഷെ പിന്നീട് ടീമില്‍ സ്ഥാനം മികച്ച പ്രകടനങ്ങളിലൂടെ നേടിയെടുത്ത താരം ചെല്‍സി മധ്യനിരയില്‍ നിന്ന് ഗോളുകള്‍ സമ്മാനിക്കാന്‍ കെല്‍പ്പുള്ള താരമായി വളര്‍ന്നു. പ്രീമിയര്‍ ലീഗിലെ ഏതാനും ക്ലബ്ബ്കള്‍ അടക്കം താരത്തിന് വേണ്ടി പണം മുടക്കാന്‍ തയ്യാറാണ്. പക്ഷേ ചെല്‍സി ട്രാന്‍സ്ഫര്‍ ബാന്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശമ്ബളമുള്ള കരാര്‍ നല്‍കി ചെല്‍സി ലോഫ്‌റ്റസ് ചീക്കിനെ നിലനിര്‍ത്തും എന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *