ഫാക്ടില്‍ വിവിധ തസ്തികകളില്‍ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്‌ട്) വിവിധ തസ്തികകളില്‍ 274 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. ജനറല്‍ മാനേജര്‍ (ഡിസൈന്‍-സിവില്‍) 1, സീനിയര്‍ മാനേജര്‍ (എന്‍ജിനീയറിങ് ഡിസൈന്‍, എച്ച്‌.ആര്‍., മെറ്റീരിയല്‍സ്, ലീഗല്‍) 10, അസിസ്റ്റന്റ് കമ്ബനി സെക്രട്ടറി 1, മെഡിക്കല്‍ ഓഫീസര്‍ 1, ഡെപ്യൂട്ടി, അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്) 12, ഓഫീസര്‍ (അഡ്മിനിസ്ട്രേഷന്‍, ഹിന്ദി) 13, ഡ്രോട്‌സ്മാന്‍ 3, ക്രാഫ്റ്റ്സ്മാന്‍ (ഫിറ്റര്‍-കം മെക്കാനിക്, വെല്‍ഡര്‍, ഇലക്‌ട്രീഷ്യന്‍, ഇന്‍സ്ട്രുമെന്റേഷന്‍) 27, റിഗ്ഗര്‍ ഹെല്‍പ്പര്‍ 8, ഹെവി എക്വിപ്മെന്റ് ഓപ്പറേറ്റര്‍ 5, അസിസ്റ്റന്റ് (ജനറല്‍, ഫിനാന്‍സ്) 18, ഡിപ്പോ അസിസ്റ്റന്റ് 20, ഡേറ്റ പ്രൊസസിങ് അസിസ്റ്റന്റ് 4, സ്റ്റെനോഗ്രാഫര്‍ 10, സാനിറ്ററി ഇന്‍സ്‌പെക്ടര്‍ 1, നഴ്സ് 6, കാന്റീന്‍ സൂപ്പര്‍വൈസര്‍ 4. എന്നിങ്ങനെയാണ് ഒഴിവുകള്‍. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം ഒഴിവുകളുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ www.fact.co.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി – മേയ് 20.

Leave a Reply

Your email address will not be published. Required fields are marked *