തൃശൂര്‍ : തൃശൂര്‍ പൂരത്തിന്‍റെ പൂരവിളംബരം നടത്താന്‍ കളക്ടര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉപാധികളോടെ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അനുമതി നല്‍കി . തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ഫിറ്റ്നസ് പരിശോധന നടത്തിയ മെഡിക്കല്‍ സംഘത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് അനുമതി നല്‍കിയത് . കനത്ത നിയന്ത്രണങ്ങളാണ് കളക്ടര്‍ അനുപമ ഏര്‍പ്പെടുത്തിയിരിക്കുന്നത് . ആനയെ രാവിലെ 9.30 മുതല്‍ 10.30 വരെ മാത്രമേ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത് . നാലു പാപ്പാന്‍മാര്‍ ആനയ്ക്കൊപ്പം എഴുന്നള്ളത് നടക്കുന്ന സമയത്ത് ഉണ്ടാകണം എന്നും ബാരിക്കേഡ് പത്തു മീറ്റര്‍ ചുറ്റളവില്‍ നിര്‍മിക്കണമെന്നും കളക്ടര്‍ അറിയിച്ചു .
ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് ആനയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നും അതോടൊപ്പം മദപ്പാടില്ലെന്നും വ്യക്തമാക്കിയത് . ആനക്ക് പാപ്പാന്‍മാരോട് അനുസരണയുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി .പൂര്‍ണമായി കാഴ്ചശക്തി ഇല്ലാതായിട്ടില്ല എന്ന് രിശോധിച്ച വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു .
