ദേ​ശീ​യ​പാ​താ വി​ക​സ​നം: വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ല്ലെ​ന്ന് ജി. ​സു​ധാ​ക​ര​ന്‍

ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ല്‍ കേ​ര​ള​ത്തെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍​നി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 

വി​വാ​ദ ഉ​ത്ത​ര​വ് കേ​ന്ദ്രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച ഭേ​ദ​ഗ​തി ഉ​ത്ത​ര​വ് അ​വ്യ​ക്ത​മാ​ണ്. കേ​ര​ള​ത്തെ ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മ​ന്ത്രി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നും കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള​ത്തെ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക​യി​ല്‍​നി​ന്നു മാ​റ്റി പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കി​യ​താ​യി ഗ​ഡ്ക​രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. കേ​ര​ള​ത്തോ​ടു കേ​ന്ദ്രം വി​വേ​ച​നം കാ​ട്ടി​യെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പ​ഴ​യ വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി ഉ​ട​ന്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത നാ​ലു​വ​രി​യാ​ക്കി വി​ക​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ല്‍​നി​ന്നു കാ​സ​ര്‍​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലെ സ്ഥ​ല​മെ​ടു​പ്പ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത വി​ക​സ​ന പ​ദ്ധ​തി​യു​ടെ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍​നി​ന്നു കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു ഈ ​ന​ട​പ​ടി. 

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍ പി​ള്ള ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ത്ത​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. 

കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​താ വി​ക​സ​നം മ​ര​വി​പ്പി​ച്ച കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നു പി​ന്നി​ല്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​യാ​ണെ​ന്ന് ആ​രോ​പി​ച്ച തോ​മ​സ് ഐ​സ​ക്, അ​ദ്ദേ​ഹം നി​തി​ന്‍ ഗ​ഡ്ക​രി​ക്ക് അ​യ​ച്ച ക​ത്ത് പു​റ​ത്തു​വി​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *