ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മായാവതി ആരോപിച്ചു.
രാഷ്ട്രീയ നേട്ടത്തിനായി സ്വന്തം ഭാര്യയെ ഉപേക്ഷിച്ച മോദിക്ക് എങ്ങനെ മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും ബഹുമാനിക്കാന്‍ കഴിയുമെന്നും മായാവതി ചോദിച്ചു.
യുപിയിലെ മഹാസഖ്യത്തെ തകര്‍ക്കാന്‍ മോദി എല്ലാവിധ ശ്രമവും നടത്തുകയാണെന്നും അവര്‍ പറഞ്ഞു. രാജസ്ഥാനിലെ അല്‍വാറില്‍ ദളിത് സ്ത്രീ കൂട്ടമാനഭംഗത്തിനിരയായ കേസില്‍ മോദിക്ക് മൗനമാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
