ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ്: മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇ​നി വ​നി​താ ക​മാ​ന്‍​ഡോ​ക​ളും

ബ​സ്ത​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​ന്‍ ഇ​നി വ​നി​താ ക​മാ​ന്‍​ഡോ​ക​ളും. ദ​ന്തേ​ശ്വ​രി ഫൈ​റ്റേ​ഴ്സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന 30 അം​ഗ വ​നി​താ സം​ഘ​ത്തെ ദ​ന്തേ​വാ​ഡ- ബ​സ്ത​ര്‍ മേ​ഖ​ല​യി​ലാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 

പോ​ലീ​സി​നും സൈ​ന്യ​ത്തി​നു​മൊ​പ്പ​മാ​യി​രി​ക്കും ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​നേ​ശ്വ​രി ന​ന്ദ് പ​റ​ഞ്ഞു. ഇ​വ​ര്‍​ക്ക് മാ​വോ​യി​സ്റ്റ് വി​രു​ദ്ധ പ​രി​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 

ദ​ന്തേ​വാ​ഡ- ​ബ​സ്ത​ര്‍ മേ​ഖ​ല​ക​ളി​ലെ മാ​വോ​യി​സ്റ്റ് അം​ഗ​ങ്ങ​ളി​ല്‍ അ​ധി​ക​വും വ​നി​ത​ക​ളാ​ണ്. ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്താ​നാ​ന്‍ ഈ ​നീ​ക്ക​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​തീ​ക്ഷ.

Leave a Reply

Your email address will not be published. Required fields are marked *