സോഫ്ട്‌വെയര്‍ തകരാര്‍; സംസ്ഥാനത്ത് ആധാര്‍ സേവനങ്ങള്‍ താറുമാറായി

കോഴിക്കോട്: സോഫ്ട്‌വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആധാര്‍ സേവനങ്ങള്‍ തകരാറിലായി. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.

ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്ട് വെയറായ എന്‍ റോള്‍മെന്റ് ക്ലയന്റ് മള്‍ട്ടി പ്ലാറ്റ്‌ഫോമിലെ തകരാറിനെ തുടര്‍ന്നാണ് സേവനങ്ങള്‍ തകരാറിലായത്.

പുതിയതായി ആധാര്‍ എടുക്കല്‍, ആധാറിലെ തെറ്റുകള്‍ തിരുത്തല്‍, ബയോമെട്രിക് അപ്‌ഡേറ്റ് തുടങ്ങിയ സേവനങ്ങളൊന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 80 ശതമാനം കേന്ദ്രങ്ങളിലും ഈ തകരാറുണ്ട്.

കഴിഞ്ഞ മാസം 24 ന് സോഫ്ട് വെയര്‍ അപ്‌ഡേറ്റ് ചെയ്തത് മുതലാണ് തകരാറ് ആരംഭിച്ചത്.മൂന്ന് ആഴ്ച കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *