കൊച്ചി : പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഹൈക്കോടതി വിശദീകരണം തേടി.സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം .ഈ മാസം 17 നകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് 20 ന് വീണ്ടും പരിഗണിക്കും.
അതേസമയം പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും . ഇടക്കാല റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം സമര്‍പ്പിക്കുന്നത്. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.എന്നാല്‍ ഇതുവരെ ആരും ക്രൈം ബ്രാഞ്ചിന് മുന്നില്‍ പരാതി നല്‍കാനെത്താത്തത് അന്വേഷണ സംഘത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.
