കൊളംബോ: ശ്രീലങ്കയിലെ മുസ്ലീം വിരുദ്ധ കലാപത്തില്‍ 45 വയസ്സുകാരനായ ഒരു മരപ്പണിക്കാരന്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് ശേഷം നിരവധി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഒരാള്‍ കൊല്ലപ്പെടുന്നത്.
മരകായുധങ്ങളുമായി ഇയാളുടെ വര്‍ക്ക് ഷോപ്പിലെത്തിയ ആക്രമകാരികള്‍ ഇയാളെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു .ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണത്തിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികള്‍ മുസ്ലീം വിഭാഗമാണെന്നാരോപിച്ചാണ് ആക്രമങ്ങള്‍ അരങ്ങേറുന്നതിനാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. വെല്ലാവായ ടൗണ്‍ ഏരിയയില്‍ നിന്നും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. കലാപ സാധ്യത മുന്നില്‍ക്കണ്ട് കണ്ട് ശ്രീലങ്കയില്‍ വാട്സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് .
