മാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ 2 വയസുകാരന്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു

ദമ്മാം:  മാതാവിനൊപ്പം സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ രണ്ട് വയസുകാരന്‍ ന്യൂമോണിയ ബാധിച്ച്‌ മരിച്ചു. മലപ്പുറം ചോക്കാട് കാഞ്ഞിരംപാടം കുത്രാടന്‍ ഷമീര്‍- ജാസ്മിന്‍ ദമ്ബതികളുടെ മകന്‍ അബ്ദുല്‍ ഹാദി ആണ് മരിച്ചത്. മെയ് ഏഴിന് മാതാവിനും സഹോജരനുമൊപ്പം വിസിറ്റിംഗ് വിസയില്‍ ഷമീറിനടുത്തെത്തിയതായിരുന്നു ഹാദി. ഇതിനിടെയാണ് പനി ബാധിച്ചത്.

പരിശോധനയില്‍ ന്യൂമോണിയയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മുഹമ്മദ് അലി (നാല്) ദമ്ബതികളുടെ മറ്റൊരു മകനാണ്. മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *