വയനാട് ജില്ലയില്‍ കോളറ പടരുന്നു

കല്പറ്റ: ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തി കഴിഞ്ഞ ദിവസം കല്പറ്റയിലെ റിസോര്‍ട്ട് ജീവനക്കാരന് കോളറ ബാധിച്ചു. കോളറ ലക്ഷണങ്ങളോടെ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയായ യുവാവിനെയാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തോട്ടംമേഖലയ്ക്ക് പുറമെ നഗരത്തില്‍ കൂടി കോളറ ബാധിച്ചത് ആരോഗ്യവകുപ്പിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്. പകര്‍ച്ചവ്യാധി ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ വ്യാപിക്കാനുള്ള സാധ്യതയാണ് ആരോഗ്യവകുപ്പ് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *