ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: ബാച്ച്‌ലര്‍ താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങി കുവൈറ്റ്. റമദാന്‍ കഴിയുന്നത് വരെയാണ് പരിശോധനകളും മറ്റും നിര്‍ത്തിയത്. റമദാനില്‍ ഇവിടങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടയില്ലെന്ന് വൈദ്യുതി മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ശുഹലയുടെ നിര്‍ദേശപ്രകാരമാണ് ബാച്‌ലര്‍മാര്‍ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയത്.

റമദാന്‍ മാസം കഴിയുന്നതോടെ പരിശോധനകളുള്‍പ്പെടെ വ്യാപകമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. മുനിസിപ്പല്‍ മന്ത്രിയുടെ നിര്‍ദേശത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് റമദാനില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കില്ലെന്നു വൈദ്യുതി മന്ത്രാലയവും പ്രഖ്യാപിച്ചത്.

മുനിസിപ്പാലിറ്റിക്ക് പുറമെ വൈദ്യുതി മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന സംഘമാണ് ബാച്ച്‌ലര്‍ താമസക്കാരെ കണ്ടെത്തുന്നതിനായി പരിശോധന നടത്തിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *