കൊച്ചി: പനമ്ബിളി നഗറിലേ ക്‌ളൗഡ് 9 ഫ്‌ളാറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു ഫ്‌ളാറ്റ് പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. എന്നാല്‍ മുഴുവന്‍ സാധന സാമഗ്രികളും നശിച്ചു. രാത്രി കത്തിച്ചു വെച്ചിരുന്ന ചന്ദന തിരിയില്‍ നിന്നാണ് തീ പടര്‍ന്നു കയറിയത്. പുലര്‍ച്ചെ തൊട്ടടുത്ത ഫ്‌ളാറ്റുകളില്‍ ഉള്ളവര്‍ പുക കണ്ടതിനെ തുടര്‍ന്ന് പനമ്ബിള്ളി നഗര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫ്‌ളാറ്റിലെ താമസക്കാരും അപ്പോളാണ് വിവരം അറിയുന്നത്. ഫയര്‍ ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല.
