‘ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍ഡിഎഫ്

തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂര്‍വ്വം വിലയിരുത്തി ആവശ്യമായ തിരുത്തല്‍ വരുത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ കേരളത്തില്‍ നിന്നും ബി.ജെ.പിയ്ക്ക് ഒരു സീറ്റും കിട്ടിയില്ല എന്നത് ആശ്വാസകരമാണെങ്കിലും കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുന്നത് കടുത്ത വെല്ലുവിളിയാണ്. രാജ്യത്തിന്റെ സാമൂഹ്യഘടനയിലും സാമ്ബത്തിക നയങ്ങളിലും വന്‍ പ്രത്യാഘാതമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. മതേതര മൂല്യങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും വലിയ അതിക്രമം നേരിടേണ്ടിവരും. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തിയേ മതിയാകൂ. ഇതിന് എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *