തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് : കേസ് സിബിഐ അന്വേഷിച്ചേക്കും

തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തതോടെ അന്വേഷണം സിബിഐ ഏറ്റെടുത്തേക്കും. സൂപ്രണ്ടിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡിആര്‍ഐ വിമാനത്താവള അധികൃതര്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സിബിഐ നേരത്തെ കേസിന്റെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *