ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധി. താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഒരുമാസത്തിനുള്ളില്‍ പുതി അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുലിന്റെ നിര്‍ദ്ദേശം. മുതിര്‍ന്ന നേതാക്കള്‍ക്കാണ് രാഹുല്‍ നിര്‍ദ്ദേശം നല്‍കിയത്. അതേസമയം അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ,സി വേണു ഗോപാല്‍ എന്നിവര്‍ നടത്തിയ ചര്‍ച്ച വിഫലമായി. കൂടിക്കാഴ്ചയില്‍ രാഹുല്‍ രാജിക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കി.
