കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യവാരം വയനാട്ടിലെത്തും. രണ്ട് ദിവസം മണ്ഡലത്തില്‍ താമസിച്ച് വോട്ടര്‍മാരെ നേരില്‍ കാണും. 1, 2 തീയതികളില്‍ സന്ദര്‍ശനം നടത്താനാണ് ഇപ്പോഴത്തെ ധാരണ. ഒന്നിന് മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ഏറനാട് വണ്ടൂര്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്ബാടി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തും.അന്ന് വൈകീട്ട് വൈത്തിരി റിസോര്‍ട്ടില്‍ താമസിക്കും. രണ്ടിന് കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, മണ്ഡലങ്ങളിലും റോഡ് ഷോ നടത്തും. ഈ തീയതികളില്‍ എന്തെങ്കിലും അസൗകര്യമുണ്ടായാല്‍, 8, 9 തീയതികളും പരിഗണനയിലുണ്ട്. വയനാട്ടിലെ എംപി ഓഫീസ് ഉടന്‍ തുറക്കും.
