പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്‌ബോഴും ഈ വഴിയിലെ ദുരിതയാത്രയ്ക്ക് മാറ്റമില്ല

<ാലമേ ുൃീുലൃ്യേ='ീഴ:റലരെൃശുശേീി' രീിലേി=േ'  വയനാട് : പ്രളയത്തില്‍ തകര്‍ന്ന കണ്ണൂരില്‍നിന്ന് വയനാട്ടിലേക്കുള്ള പാല്‍ച്ചുരം റോഡ് പൂര്‍വസ്ഥിതിയിലാക്കിയില്ല. ശക്തമായ മഴ പെയ്താല്‍ ചുരം പൂര്‍ണമായും ഇടിയുമെന്ന ഭീതിയിലാണ് യാത്രക്കാരും നാട്ടുകാരും. അഞ്ചു മാസം മുന്‍പ് പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്ന അമ്ബായത്തോട് പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡ് ലക്ഷങ്ങള്‍ മുടക്കി താല്‍ക്കാലികമായി പുനര്‍നിര്‍മ്മാണം നടത്തിയിരുന്നെങ്കിലും അതും തകര്‍ന്ന് ഗതാഗതം തീര്‍ത്തും ദുഷ്‌ക്കരമായിരിക്കുകയാണിപ്പോള്‍. മുളങ്കമ്ബുകള്‍ക്കൊണ്ട് ബാരിക്കേഡുകള്‍ തീര്‍ത്ത പാതയില്‍ ഭീതിയോടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയ സ്ഥലങ്ങളില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *