കോഴിക്കോട്: മദ്യലഹരിയില്‍ കൈയില്‍ കത്തിയുമായി നാട്ടുകാരെ തെറി വിളിച്ച സ്ത്രീ അറസ്റ്റില്‍. നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പൊലീസെത്തിയെങ്കിലും ഇവര്‍ നാട്ടുകാര്‍ക്കെതിരെയും പൊലീസിനെതിരെയും അസഭ്യവര്‍ഷം നടത്തി. ഒടുവില്‍ മൂന്ന് വണ്ടി പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിപ്പറമ്ബിലെ വാടക വീട്ടിന് പുറത്താണ് ഇവര്‍ നിന്നിരുന്നത്. ലഹരിയിലായിരുന്ന ഇവരുടെ കൈയില്‍ വെട്ട് കത്തിയുണ്ടായിരുന്നു. ഒടുവില്‍ പോലീസ് മദ്യലഹരിയിലായ ഇവരുടെ കൈയില്‍ നിന്നു വെട്ടുകത്തി വാങ്ങുകയും വീട്ടിനുള്ളില്‍ കയറ്റുകയും ചെയ്‌തു. എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയാണെന്നും തന്‍റെ പിടിപാടറിയില്ലെന്നും ആക്രോശിച്ച ഇവര്‍ പൊലീസുകാര്‍ക്കെതിരെയും അസഭ്യം തുടര്‍ന്നു. പിന്നീട് മൂന്ന് ജീപ്പ് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ പരിശോധിച്ച ഡോക്ടര്‍ ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് പുലര്‍ച്ചെ നാലൊടെ യുവതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹജരാക്കി.
