ലക്നൗവില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ ദിവസേന പീഡന സംഭവങ്ങള്‍ വര്‍ധിച്ച്‌ വരികയാണ്.യുപിയിലെ മുസാഫിര്‍നഗര്‍ ജില്ലയില്‍ പതിനാലു വയസ്സുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊള്ളലേറ്റും ശ്വാസം മുട്ടിയുമാണ് മരണം സഭവിച്ചതെന്നും ജീവനോടെയാണ് പെണ്‍കുട്ടിയെ കത്തിച്ചതെന്നും തെളിവുണ്ട്.

കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുഖമില്ലാത്ത ഭാര്യയെ കാണാന്‍ ഭാര്യയുടെ വീട്ടിലേക്ക് പോയ സമയത്താണ് ഈ ക്രൂര കൃത്യം നടന്നതെന്നും ആ സമയത്ത് പെണ്‍കുട്ടിയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും പരാതിയില്‍ പറയുന്നു.

വീട്ടില്‍ അതിക്രമിച്ച്‌ കയറിയ പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കൗമാരക്കാരായ പെണ്‍കുട്ടി ഇവരുടെ വീടിന് സമീപത്തുള്ള ഒരു ഇഷ്ടികച്ചൂളയില്‍ ജോലിക്ക് പോകുന്നുണ്ടായിരുന്നു. ഇതിന്‍റെ ഉടമയാണ് പീഡിപ്പിച്ചവരില്‍ ഒരാള്‍. ഒപ്പം കമ്ബനിയുടെ അക്കൗണ്ടന്‍റ് എന്നിവരടക്കം ഏഴു പേര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *