ന്യൂഡല്ഹി: രണ്ടാം നരേന്ദ്ര മോദി സര്ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില് പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി പങ്കെടുക്കില്ല.
തൃണമൂല് ആക്രമണത്തില് കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകരുടെ കുടുംബങ്ങളെ മോദി നേരിട്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതില് പ്രതിഷേധിച്ചാണ് മമതാ ബാനര്ജി ചടങ്ങില് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചത്.
ജനാധിപത്യത്തിന്റെ വലിയ ആഘോഷത്തെ വെറും രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കാന് ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് മമതാ ചടങ്ങ് ബഹിഷ്കരിക്കുന്നത്.
തന്റെ ഔദ്യോഗിക ട്വിറ്റര് പെജിലൂടെയാണ് ചടങ്ങില് പങ്കെടുക്കില്ലെന്ന് മമതാ അറിയിച്ചിരിക്കുന്നത്.
