ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പി.ജെ ജോസഫ്

കോട്ടയം: ചെയര്‍മാനെ തെരഞ്ഞെടുത്തുവെന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍റെ നിര്യാണത്തെ തുടര്‍ന്ന് ആക്ടിങ് ചെയര്‍മാന്‍ ആരെന്ന കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കാറുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അത് സ്വാഭാവിക നടപടിക്രമമാണെന്നും ജോസഫ് പറഞ്ഞു.

ഭരണഘടനയെ കുറിച്ച്‌ അറിവില്ലാത്തവര്‍ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇല്ലാത്ത കത്തിന്‍റെ പേരില്‍ പ്രശ്നമുണ്ടാക്കി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *