വി മുരളീധരന്‍റെ കേന്ദ്രമന്ത്രിസ്ഥാനം; മലയാളികള്‍ക്ക് മുതല്‍ക്കൂട്ടെന്ന് കെ സുരേന്ദ്രന്‍

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കെ സുരേന്ദ്രന്‍.

വളരെയേറെ അനുഭവ സമ്ബത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീധരന്‍. മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം കേന്ദ്ര മന്ത്രിസഭയിലെത്തുന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്‍റെ വികസനത്തിനായി പലകാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന വ്യക്തിയാണ് വി മുരളീധരന്‍. കേരളത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുരളീധരന്‍ സജീവ സാന്നിധ്യമായി ഉണ്ടാവുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *