മേലാറ്റൂര്‍: മാര്‍ക്കറ്റില്‍ 10 ലക്ഷത്തളം വില വരുന്ന നിരോധിത ഹാന്‍സ് മേലാറ്റൂര്‍ ടശ ബൈജൂ സര യുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് സെര്‍ച്ച് നടത്തിയതില്‍
വെട്ടത്തൂര്‍ ഹൈസ്‌കൂളിന് പിന്‍വശമുള്ള കുടിക്കോടന്‍ അബ്ദുള്‍ റഷീദ് എന്ന ആളുടെ വീടിന്റെ വടക്കുഭാഗം വര്‍ക്ക് ഏരിയയില്‍ നിന്ന് ആണ് ചാക്കില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ 2 ആഴ്ച മുന്‍പ് ഹാന്‍സ് കടയില്‍ വില്പന നടത്തിയതിന് പിടികൂടിയിരുന്നു. വീട്ടില്‍ നിന്നും ഹാന്‍സ് പിടികൂടിയതറിഞ്ഞ് ഇയാള്‍ ഒളിവിലാണ്. ഇയാളെ എത്രയും പെട്ടന്ന് പിടികൂടുമെന്ന് ടശ അറിയിച്ചു. ഹാന്‍സ് ഇവിടെ എത്തിച്ച വാഹനത്തെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ ഇത്രയും ഹാന്‍സ് ഉത്പന്നങ്ങള്‍ കണ്ടെത്തിയത് വളരെ ഗൗരവമായാണ് കാണുന്നത്. ജില്ലയിലെ മൊത്ത വിതരണക്കാരനായ പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. വീട്ടില്‍ നിന്നും കണ്ടെടുത്തതിനാല്‍ ഇയാളുടെ ഭാര്യയും പ്രതിയായേക്കും. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്; അബ്ദുള്‍ അസീസ്, ശശികുണ്ടറക്കാട്, പി. സഞ്ജീവ്; മുഹമദ് സലിം , അനീഷ്, സിറാജ് എന്നിവരെ കൂടാതെ മേലാറ്റൂ ര്‍ സ്‌റ്റേഷനിലെ എ എസ് ഐ അബ്ദുല്‍റഷീദ്, ഫക്രുദ്ധീന്‍, നസീമ, ഉണ്ണി, മൊഴ്തീന്‍കുട്ടി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
