ഉക്രൈന്‍: മകളെ കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരം പിതാവ് ഓവനിലിട്ട് കത്തിച്ചു. ഉക്രൈനിലാണ് ഈ ദാരുണമായ സംഭവം. അഞ്ച് വയസുകാരിയായ ഡാരിന എന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പവേല്‍ മാകാര്‍ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പിതാവ് കുട്ടിയെ ശക്തിയായി പിടിച്ച് തള്ളിയപ്പോള്‍ തലയിടിച്ചു വീണാണ് കുട്ടി മരിച്ചത്. പിന്നീട് സംഭവം പുറത്ത് അറിയാതിരിക്കാന്‍ കുട്ടിയുടെ മൃതദേഹം ഓവനില്‍ വെച്ച് കത്തിക്കുകയായിരുന്നു. എല്ലിന്‍ കഷ്ണങ്ങള്‍ അടുത്തുള്ള തടാകത്തില്‍ ഉപേക്ഷിച്ചു.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തിയപ്പോള്‍ മകനെ പെണ്‍കുട്ടിയുടെ വേഷം ധരിപ്പിച്ച് പെണ്‍കുട്ടി ജീവനോടെയുണ്ടെന്ന് വരുത്തി തീര്‍ക്കാനും പവേല്‍ ശ്രമിച്ചു. സംഭവം മൂടിവയ്ക്കാന്‍ കൂട്ടുനിന്നതിനാണ് കുട്ടിയുടെ അമ്മയെയും അറസ്റ്റ് ചെയ്തത്.
