ആറ് കിലോ കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയില്‍

അരീക്കോട്: ആറ് കിലോ കഞ്ചാവുമായി അരീക്കോട് വിലല്ലാ പുഴ സ്വദേശിയായ യുവാവിനെ അരീക്കോട് ടശ യുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടി. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ മുസ്തഫ. ഇയാളെ ചോദ്യം ചെയ്തതില്‍ നിരവധി തവണ ആന്ധ്രയില്‍ നിന്നും കഞ്ചാവ് എത്തിച്ചിരുന്നതായി പറയുന്നു.ഇയാളില്‍ നിന്നും കഞ്ചാവ് എടുക്കുന്ന ചെറുകിട കച്ചവടക്കാരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. 1 മാസം മുന്‍പ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ച മുന്‍പ് കഞ്ചാവ് വേടിക്കുന്നതിനായി ആന്ധ്രയിലേക്ക് പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ നിരീക്ഷിച്ചതില്‍ കഞ്ചാവുമായി കുറ്റൂളിയില്‍ എത്തിയതായി വിവരം കിട്ടിയതില്‍ പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

വിദ്യാലയങ്ങള്‍ തുറക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ ഇത്രയും അധികം കഞ്ചാവ് എത്തിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പനക്കാണ് എന്ന് സംശയിക്കുന്ന തായി പോലീസ് പറഞ്ഞു.വിദ്യാലകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം നില്‍ക്കെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് കേരളത്തിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവ് അടക്കള്ള ലഹരി വസ്തുക്കളും സ്‌റ്റോക്കു ചെയ്യുന്നുണ്ടെന്ന് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. 2 ദിവസം മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് വില്പനയ്ക്കായി കൊണ്ടുവന്ന 10 ലക്ഷത്തോളം രൂപയുടെ ഹാന്‍സ് ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വോഡ് പിടികൂടിയിരുന്നു.

മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അരീക്കോട് ശെ ു.ബിബിന്‍ ന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥന്‍ മനാട്ട്, അബ്ദുള്‍ അസീസ്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, മുഹമ്മദ് സലിം ,അനീഷ് എന്നിവര്‍ക്ക് പുറമെ അരീക്കോട് സ്‌റ്റേഷനിലെ സജീര്‍ ,അന്‍വര്‍, ലത്തീഫ് ,ബിനു സ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *