പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 8 ന് കേരളത്തിലെത്തും. തുടര്‍ന്ന് അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായാണ് കേരളത്തില്‍ വരുന്നത്. ദര്‍ശന വിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഗുരുവായൂര്‍ ദേവസ്വത്തിനെ അറിയിക്കുകയായിരുന്നു. ക്ഷേത്ര ദര്‍ശനത്തിന് മോദിയോടൊപ്പം റയില്‍വേ മന്ത്രി പീയൂഷ് ഗോയലും ഉണ്ടാകും. സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഈ സന്ദര്‍ശനമെന്നാണു വിലയിരുത്തല്‍.
