മുബയ്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. കാലാവധി അവസാനിക്കാന്‍ ആറുമാസം അവശേഷിക്കെയാണ് രാജി. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപികരണത്തിന്റെ ചുമതലയായിരുന്നു വിരാലിന്. പണപ്പെരുപ്പം,വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വിരാല്‍ ആചാര്യയെ 2017ലാണ് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ് സ്കൂള്‍ ഓഫ് ബിസിനസ് വിഭാഗത്തലെ അധ്യാപകനായിരുന്നു. ഓഗസ്റ്റില്‍ ഇദ്ദേഹം ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ ഗവര്‍ണര്‍ ഊര്‍ജ്ജിത് പാട്ടേല്‍ ആറുമാസം മുമ്ബ് രാജിവച്ചിരുന്നു.
