മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടുപ്പ് ; കെ. ​സുരേന്ദ്രന്റെ ഹര്‍ജി പി​ന്‍​വ​ലി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ അ​നു​മ​തി തേ​ടി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും എതിര്‍പ്പുകളുണ്ടെങ്കില്‍ അ​റി​യി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തിയുടെ നിര്‍ദ്ദേശം . എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ പ​തി​നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് കോ​ട​തി ഉത്തരവ്.

ആ​ര്‍​ക്കും എ​തി​ര്‍​പ്പി​ല്ലെ​ങ്കി​ല്‍ ജൂ​ലൈ അ​ഞ്ചാം തീ​യ​തി കേ​സ് അ​വ​സാ​നി​പ്പി​ക്കും . അ​തേ​സ​മ​യം, കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ പൂര്‍ത്തിയാക്കിയാല്‍ സം​സ്ഥാ​ന​ത്തെ ആ​റു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ മ​ഞ്ചേ​ശ്വ​ര​വും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് കടക്കുന്നതായിരിക്കും.

2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ​യി​ല്‍ യു​ഡി​എ​ഫി​ന്‍റെ പി .​ബി. അ​ബ്ദുള്‍ റ​സാ​ഖി​നോ​ട് 89 വോ​ട്ടു​കള്‍ക്ക് സു​രേ​ന്ദ്ര​ന്‍ പരാജയപ്പെട്ടിരുന്നു . സി​പി​എ​മ്മും മു​സ്ലീം ലീ​ഗും ചേ​ര്‍​ന്ന് ക​ള്ള​വോ​ട്ടും ക്ര​മ​ക്കേ​ടും ന​ട​ത്തി​യാ​ണ് ത​ന്നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെന്നാണ് കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. ഫ​ലം ചോ​ദ്യം ചെ​യ്ത് സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യ പ​രാ​തി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഇ​രി​ക്കെ​യാ​ണ് അ​ബ്ദു​ള്‍ റ​സാ​ഖ് അ​ന്ത​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *