അന്തസുണ്ടെങ്കില്‍ കോടിയേരി സെക്രട്ടറി പദവിയൊഴിയണം -ചെന്നിത്തല

തിരുവനന്തപുരം: അന്തസുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞാല്‍ മകന്‍ പോലും കേള്‍ക്കാത്ത അവസ്ഥയാണ്. ധാര്‍മികതയും നവോഥാനവും പറയുന്ന സി.പി.എം ഇപ്പോല്‍ ജീര്‍ണാവസ്ഥയിലാണെന്നും ചെന്നിത്തല ആരോപിച്ചു.

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത് സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പ്രയാസവും കുറ്റബോധവുമാണ്. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *