വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്ത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ വധിക്കാന് ശ്രമിച്ച കേസില് തലശേരി എം.എല്.എ എ.എന് ഷംസീറിനെ ചോദ്യംചെയ്യാന് പൊലീസ് നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷംസീറിന് നോട്ടീസ് അയക്കും. തന്നെ ആക്രമിക്കാന് ഗൂഢാലോചന നടത്തിയത് എ.എന് ഷംസീറാണെന്ന് അക്രമത്തിന് ഇരയായ സി.ഒ.ടി നസീര് രണ്ടു തവണ മൊഴി നല്കിയിരുന്നു.
സി.പി.എം മുന് തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എന് ഷംസീര് എം.എല്.എയുടെ ഡ്രൈവറുമായിരുന്ന യുവാവിനെ അറസ്റ്റ് ചെയ്പ്പോഴാണ് പൊലീസിന് ഷംസീറിനെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന ആവശ്യമുയര്ന്നത്. എം.എല്.എയുടെ കാര് അന്വേഷണ സംഘം കസ്റ്റഡിയില് എടുക്കുമെന്നും അറിയുന്നു. ഈ കാറില് വച്ചാണ് നസീറിനെ അക്രമിക്കാന് ഗൂഢാലോചന നടന്നതെന്നാണ് ആരോപണം. ഇന്നോവ കാര് ഉപയോഗിക്കുന്നത് ഷംസീര് ആണെങ്കിലും ബന്ധുവിന്റെ പേരിലുള്ള വാഹനമാണത്.
കതിരൂര് പുല്യോട് സോഡ മുക്കിലെ ആലുള്ളതില് വീട്ടില് എന്.കെ നിവാസില് രാഘവന്റെ മകന് എന്.കെ രാഗേഷിനെ (39)അറസ്റ്റ് ചെയ്തോടെ നസീറിന്റെ മൊഴിയിലെ സംശയത്തിന് ബലമേറിയെന്നാണ് പറയുന്നത്. തലശ്ശേരി സി.ഐ വി.കെ വിശ്വംഭരനും എസ്.ഐ ഹരീഷുമാണ് നസീര് വധശ്രമ കേസ് അന്വേഷണം നടത്തുന്നത്. ഒരു സി.പി.എം നേതാവിന്റെ കാറില് വെച്ചും ഗൂഢാലോചന നടത്തിയെന്ന് രാഗേഷിനെയും കേസിലെ മുഖ്യപ്രതി പൊട്ടി സന്തോഷിനെയും ചോദ്യം ചെയ്പ്പോള് അന്വേഷണ സംഘത്തിന് തിരിച്ചറിയാന് സാധിച്ചിരുന്നു. ഇക്കാര്യങ്ങളിലാകും ഷംസീറില് നിന്ന് അന്വേഷണസംഘം മറുപടി തേടുക.
മേയ് 18ന് രാത്രി ഏഴേ മുക്കാലോടെയാണ് തലശ്ശേരി കായ്യത്ത് റോഡില് വെച്ച് സി.പി.എം മുന് ലോക്കല് കമ്മിറ്റി അംഗവും, മുന് നഗരസഭാംഗവും കൂടിയായ നസീറിന് നേരെ അക്രമം നടന്നത്. തലശ്ശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധധപ്പെട്ട് നസീര് ഉയര്ത്തിക്കൊണ്ടു വന്ന അഴിമതിയും, സ്പോട്സ് കൗണ്സിലിന്റെ മറവില് നടന്ന തട്ടിപ്പുമെല്ലാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നസീര് പറയുന്നത്.
