ജമ്മുകശ്​മീരില്‍ തീവ്രവാദികള്‍ പ്രദേശവാസിയെ വെടിവെച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അവന്തിപുരയില്‍ തീവ്രവാദികള്‍ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. ചന്ദര മേഖലയില്‍ തിങ്കളാഴ്​ച വൈകിട്ടാണ്​ വെടിവെപ്പ്​ നടന്നത്​. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാള്‍ക്കാണ്​ വെടിയേറ്റത്​.

തിങ്കളാഴ്ച രാത്രി ഇദ്ദേഹത്തിന്‍െറ വീട്ടില്‍ അതിക്രമിച്ച്‌ കടന്നാണ് ഭീകരര്‍ അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് റാത്തറിനെ ആശുപത്രിയിലേക്ക്​ മാറ്റി.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് തീ​വ്രവാദികള്‍ക്കായി സുരക്ഷാസേന തെരച്ചില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *