“​കൊ​ല​ക്കേ​സ് ആ​രോ​പി​ത​ന്‍ അ​മി​ത് ഷാ’ ​പ​രാ​മ​ര്‍​ശം: രാ​ഹു​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കും

അ​ഹ​മ്മ​ദാ​ബാ​ദ്: ബി​ജെ​പി നേ​താ​വി​ന്‍റെ അ​പ​കീ​ര്‍​ത്തി​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കും. അ​ഹ​മ്മ​ദാ​ബാ​ദ് കോ​ട​തി​യി​ലാ​ണ് രാ​ഹു​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​കു​ക. ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യ്ക്കെ​തി​രേ ഏ​പ്രി​ല്‍ 23-ന് ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ രാ​ഹു​ല്‍ ന​ട​ത്തി​യ കൊ​ല​യാ​ളി പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ലാ​ണ് കേ​സ്.

“​കൊ​ല​ക്കേ​സി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ബി​ജെ​പി പ്ര​സി​ഡ​ന്‍റ്, എ​ന്തൊ​രു ഗാം​ഭീ​ര്യ​മാ​ണ​ത്..! അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നെ​കു​റി​ച്ച്‌ കേ​ട്ടി​ട്ടു​ണ്ടോ? മാ​ന്ത്രി​നാ​ണ് അ​ദ്ദേ​ഹം. മൂ​ന്നു മാ​സം കൊ​ണ്ട് വെ​റും 50,000 രൂ​പ അ​ദ്ദേ​ഹം 80 കോ​ടി​യാ​ക്കി’ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ര്‍​ശം. ഇ​തി​നെ​തി​രേ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. 

അ​മി​ത് ഷാ ​പ്ര​തി​യാ​യ 2005-ലെ ​സൊ​ഹ്റാ​ബു​ദീ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സ് പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​ക്ര​മ​ണം. 2014-ല്‍ ​ഈ കേ​സി​ല്‍ കോ​ട​തി അ​മി​ത് ഷാ​യെ തെ​ളി​വി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​റ്റ​വി​മു​ക്ത​നാ​ക്കി. 

ക​ഴി​ഞ്ഞ​യാ​ഴ്ച പാ​റ്റ്ന കോ​ട​തി​യി​ലും മും​ബൈ കോ​ട​തി​യി​ലും രാ​ഹു​ല്‍ നേ​രി​ട്ടു ഹാ​ജ​രാ​യി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. എ​ല്ലാ ക​ള്ള​ന്‍​മാ​ര്‍​ക്കും മോ​ദി എ​ന്നാ​ണു പേ​രെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു കേ​സ്. ബി​ഹാ​ര്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ല്‍ കു​മാ​ര്‍ മോ​ദി​യാ​ണ് രാ​ഹു​ലി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *