വിംബിള്‍ഡണ്‍ കോര്‍ട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചതിന് സെറീന വില്യംസിന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളര്‍ പിഴ ചുമത്തിയതായി റിപ്പോര്‍ട്ട്. പിഴയെക്കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം അലിസണ്‍ റിസ്‌കെയെ നേരിടുന്ന വില്യംസ് തന്റെ 24-ാമത് ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്.ടെന്നിസ് സാന്‍ഡ്‌ഗ്രെനോട് മൂന്നാം റൗണ്ടില്‍ തോറ്റതിന് പിന്നാലെ ദേഷ്യം പ്രകടിപ്പിച്ചഫാബിയോ ഫോഗ്നിനിക്ക് 3,000 ഡോളര്‍ പിഴ ചുമത്തി.
